കുറ്റ്യാടിയില്‍ കുഞ്ഞമ്മദ് കുട്ടി സിപിഎം സ്ഥാനാര്‍ഥി

കോഴിക്കോട്: കുറ്റ്യാടിയില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി സി.പി.എം സ്ഥാനാര്‍ഥി. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. എല്‍ഡിഎഫ് ജോസ് വിഭാഗത്തിനാണ് കുറ്റ്യാടി മണ്ഡലം ആദ്യം നല്‍കിയത്. ഇതിനെതിരെ സിപിഎം പ്രവര്‍ത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ട എന്നാണ് സിപിഎം നേതൃത്വം ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കുറ്റ്യാടിയിലെ പ്രതിഷേധം സമീപ മണ്ഡലങ്ങളിലെ വിജയ സാധ്യതയെ കൂടി ബാധിക്കാനിടയുണ്ട് എന്നതിനാല്‍ സിപിഎം പുനരാലോചനക്ക് തയ്യാറാവുകയായിരുന്നു. പിന്നാലെ മണ്ഡലം സിപിഎം ഏറ്റെടുത്തു.