സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ല; കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു


 

കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പോലീസ് തടഞ്ഞു. സർക്കാരിന്‍റെ അനുമതിയില്ലാതെ ടോൾ‌ പിരിവ് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇടപെടൽ. ടോൾ പിരിവുമായി ബന്ധപ്പെട്ട് സാവകാശം ചോദിച്ചിരുന്നു. എന്നാൽ കമ്പനി മറുപടി നൽകിയില്ലെന്നും കളക്ടർ പറഞ്ഞു. ഇന്ന് രാവിലെ എട്ട് മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹൈവേ അഥോറിറ്റി അവിടെ എത്തിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്‍റെ അനുമതിയില്ലാതെ ടോൾ‌ പിരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് തടസപ്പെടുത്തുകയായിരുന്നു. ഇതോടെ ടോൾ പിരിക്കുന്നതിൽനിന്നും ഹൈവേ അഥോറിറ്റി താൽക്കാലികമായി പിൻവാങ്ങി. കേന്ദ്രവും സംസ്ഥാനവും 50 ശതമാനം വീതം തുകമുടയ്ക്കിയാണ് ബൈപ്പാസ് നിർമിച്ചത്. അതിനാൽ ടോൾ പിരിക്കുന്നതിന് സംസ്ഥാനത്തിന്‍റെ കൂടി അനുമതി വേണം. ടോൾ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ദേശീയ പാത അതോറിറ്റിക്ക് കത്തയച്ചിരുന്നു. ഇ ക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെയും ദേശീയ പാത അതോറിറ്റിക്ക് കത്തയച്ചിരുന്നു.

You might also like

  • Straight Forward

Most Viewed