മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ കേസ്: പ്രധാന പ്രതി പിടിയിൽ


 

ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രധാന പ്രതി പിടിയിൽ. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു (39)വിനെയാണ് അജ്ഞാത സംഘം പിടിച്ചുകൊണ്ടുപോയത്. പാലക്കാട് ജില്ലയിലെ വടക്കുംചേരിയിൽ നിന്നുമാണ് പിന്നീട് യുവതിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിന് നൽകിയിരിക്കുന്ന വിവരം. ഏതാനും ദിവസം മുൻപാണ് യുവതി ഗൾഫിൽ നിന്നും എത്തിയത്. ക്വാറന്‍റൈനിൽ കഴിയുന്നതിനിടയിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. പല തവണ സ്വർണം കടത്തിയെന്നും യുവതി പോലീസിന് മൊഴി നൽകിയിരുന്നു. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. സ്വർണം വഴിയിൽ ഉപേക്ഷിച്ചെന്നും യുവതി പോലീസിന് മൊഴി നൽകിയിരുന്നു.

You might also like

  • Straight Forward

Most Viewed