കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡൽഹി അടക്കം 5 സംസ്ഥാനങ്ങൾ



ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഡൽഹി അടക്കം 5 സംസ്ഥാനങ്ങൾ. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. നിയന്ത്രണങ്ങൾ നിലവിൽ വന്നാൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കേരളത്തിൽ നിന്നുള്ളവർക്ക് ഡൽഹിയിൽ പ്രവേശിക്കാനാകൂ. രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ ഏറെയും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ്. ഈ സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ നടപടി. ഡൽഹിയെ കൂടാതെ കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പുര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തില്‍നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed