പി.വി അൻവർ വിദേശത്ത്; ഘാന പ്രസിഡന്‍റിന് ട്രോൾ മഴ

മലപ്പുറം: നിലന്പൂർ എംഎൽഎ പി.വി.അന്‍വർ വിദേശത്ത് പോയതിന് ഘാന പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജിൽ ട്രോൾ മഴ. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നതിന് പിന്നാലെ വിദേശ യാത്രയ്ക്ക് പോയ എംഎൽഎയെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസ് പ്രചരണത്തിന്‍റെ ഭാഗമായാണ് ട്രോൾ. എംഎൽഎ ഘാനയിലെ ജയിലിലാണെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നുമാണ് ഘാന പ്രസിഡന്‍റിന്‍റെ എഫിബി പേജിൽ മലയാളത്തിൽ ആവശ്യങ്ങളുയരുന്നത്. ഇത്തരത്തിൽ നിരവധി സന്ദേശങ്ങളാണ് ഘാന പ്രസിഡന്‍റിന് ലഭിക്കുന്നത്.
അതേസമയം ട്രോൾ മഴയ്ക്ക് പിന്നാലെ അൻവർ ഫേസ്ബുക്കിൽ പ്രതികരണമറിയിച്ചു. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരും' എന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. താൻ ജയിലിലല്ലെന്നും എംഎൽഎ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഐശ്വര്യ കേരളയുടെ നിലന്പൂരിലെ സ്വീകരണത്തിൽ പ്രതിപക്ഷ നേതാവും എംഎൽഎയെ മണ്ധലത്തിൽ കാണാനില്ലെന്ന വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎയ്‌ക്കെതിരേ ട്രോൾ മഴ.