ഉദ്ഘാടനത്തിന് മുന്പ് വൈറ്റില പാലം തുറന്നുനല്‍കി; വി ഫോര്‍ കൊച്ചി നേതാക്കള്‍ അറസ്റ്റില്‍


 

കൊച്ചി: സംസ്ഥാന സ൪ക്കാ൪ തുറന്ന് കൊടുക്കാത്ത വൈറ്റില പാലത്തിലൂടെ ഉദ്ഘാടനത്തിന് മുന്പ് വാഹനം കടത്തിവിട്ട സംഭവവുമായി ബന്ധപ്പെട്ട് നാല് വി ഫോർ കൊച്ചി പ്രവർത്തകർ അറസ്റ്റിൽ. നിപുൺ ചെറിയാൻ, സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നീ നാല് പേരാണ് അറസ്റ്റിലായത്. അനധികൃതമായ സംഘം ചേരൽ കുറ്റം ചുമത്തിയാണ് മരട് പൊലീസ് കേസെടുത്തത്.
ഇന്നലെ രാത്രി ഒരു സംഘം ആളുകളെത്തിയാണ് ഒരു വശത്തെ ബാരിക്കേഡുകൾ തള്ളിമാറ്റി പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ശനിയാഴ്ച ഉദ്ഘാടനം നടക്കാനിരിക്കെയാണ് സംഭവം നടന്നത്. മേൽപാലം തുറന്ന് കൊടുക്കാൻ വൈകുന്നെന്ന് ആരോപിച്ച് വി ഫോർ കൊച്ചി സമരം നടത്തിയിരുന്നു. ഒരു വശത്തെ ബാരിക്കേഡ് എടുത്തുമാറ്റിയതിനെ തുടർന്ന് ലോറി അടക്കമുള്ള വാഹനങ്ങൾ പാലത്തിൽ കയറി വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്. അബദ്ധത്തിൽ കയറിപ്പോയ വാഹനങ്ങൾ പുറകോട്ടിറക്കി പൊലീസ് പാലം വീണ്ടുമടച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed