ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി 4000 പേർക്ക് പ്രവേശനം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. പ്രതിദിനം 4000 പേർക്കാണ് ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി. 100 വിവാഹങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. അതേസമയം ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിപ്പിക്കാൻ ചീഫ് സെക്രട്ടറി തല യോഗത്തിൽ ധാരണയായി.
എണ്ണം വർദ്ധിപ്പിക്കണമെന്ന എന്ന ദേവസ്വം ബോർഡിന്റെ ആവശ്യത്തെ ചീഫ് സെക്രട്ടറി തലത്തിലുള്ള വിദഗ്ദ്ധ സമിതി അംഗീകരിക്കുകയായിരുന്നു. എത്രപേരെ ദർശനത്തിനായി കൂടുതൽ അനുവദിക്കണമെന്ന കാര്യം സർക്കാർ തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി നിർദ്ദേശം തേടിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.