ഏഴു മണിക്കൂർ ഇരുട്ടിൽ തപ്പി ശ്രീലങ്ക


കൊളംബോ: ശ്രീലങ്കയിൽ രാജ്യമൊട്ടാകെ ഏഴ് മണിക്കൂർ നീണ്ടുനിന്ന വൈദ്യുതി മുടക്കം. ഇതേ തുടർന്ന് ജനജീവിതം സ്തംഭിച്ചു. തിങ്കളാഴ്ചയാണ് സംഭവം.കെരാവൽപിട്ടിയ പവർ കോംപ്ലക്സിലെ സാങ്കേതിക തകരാറാണ് വൈദ്യുതി മുടങ്ങാൻ കാരണമായത്. 

രാജ്യത്ത് പലയിടത്തും ജലവിതരണവും നിലച്ചു. കൊളംബോയിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നിശ്ചലമായതോടെ ഗതാഗതനിയന്ത്രണവും താറുമാറായി. തിങ്കളാഴ്ച രാത്രിയോടെ തകരാർ പരിഹരിച്ചു. സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. വൈദ്യുതി ബോർഡിനോട് വിശദീകരണവും തേടിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed