മുഖ്യമന്ത്രിയുടെ പെട്ടിമുടി സന്ദർശനം; രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കെ. മുരളീധരൻ എംപി. രാജമല പെട്ടിമുടിയിൽ എത്തിയ മുഖ്യമന്ത്രി ദുരിത ബാധിതരെ കാണാൻ കൂട്ടാക്കിയില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. ധാർഷ്ട്യം നിറഞ്ഞ ഭരണം ഇതിന് മുൻപ് ഉണ്ടായിട്ടില്ല. എല്ലാം സ്വപ്നമായമെന്ന രീതിയിലേക്ക് ഈ സർക്കാർ മാറിയെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് രാജ്യദ്രോഹമാണെന്നാണ് മന്ത്രി എ.കെ ബാലൻ പറയുന്നത്. ഇ.എം.എസ് ഉൾപ്പെടെയുള്ളവർ രാജ്യദ്രോഹികൾ ആണോ എന്നും കെ. മുരളീധരൻ ചോദിച്ചു. കോൺഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാൻ മാത്രം കമ്മ്യൂണിസ്റ്റ് വളർന്നിട്ടില്ലെന്നും കെ. മുരളീധരൻ ആഞ്ഞടിച്ചു.