പീച്ചിയിൽ സ്ഫോടകവസ്തുക്കൾ പിടികൂടി

തൃശൂർ∙ പീച്ചിയിൽ വൻ സ്ഫോടകവസ്തുശേഖരം പിടികൂടി. ലോറിയിൽ കടത്താൻ ശ്രമിക്കവെ പീച്ചി പൊലീസാണ് പിടികൂടിയത്. 49 പെട്ടി സ്ഫോടക വസ്തുക്കളാണ് പിടിച്ചത്. ക്വാറികളിൽ വിതരണത്തിനു കൊണ്ടുവന്നതാണെന്നു കരുതുന്നു. ദേശീയപാത 47ൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. അനധികൃതമായി കൊണ്ടുവന്നതാണെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു പൊലീസ് അറയിച്ചു.
വളം വിതരണം ചെയ്യുന്ന ലോറിയിലാണ് ഇവ ഒളിപ്പിച്ചു കൊണ്ടുവന്നത്. ലോറി പാലക്കാടുനിന്ന് തൃശൂർ ഭാഗത്തേക്ക് വരുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിപിന്‍, സുരേഷ് എന്നിവരാണ് പിടിയിലായത്. രേഖകള്‍ പൊലീസ് പരിശോധിക്കുന്നു.