കണ്ടെത്തിയത് ഷീനയുടെ തലയോട്ടി തന്നെയെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

മുംബൈ: റായ്ഗാഡ് ജില്ലയിലെ ഗാഗോഡ് ബുഡ്രോക് ഗ്രാമത്തില്‍ നിന്നും കണ്ടെത്തിയ തലയോട്ടി ഷീന ബോറയുടേത് തന്നെയെന്ന് തെളിഞ്ഞതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്.
ക്രാനിയോ ഫേഷ്യല്‍ സൂപ്പര്‍ ഇംപോസിഷന്‍ ടെസ്റ്റ് എന്ന ഫോറന്‍സിക് പരിശോധനയിലൂടെയാണ് തലയോട്ടി ഷീനയുടേതാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പരിശോധന ഫലം പുറത്ത് വന്നത്. ഇത് മുംബൈ പോലീസിന് കൈമാറി.
ഷീനബോറ കൊലക്കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മാതാവ് ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്തപ്പോള്‍ ഷീന ബോറ യു.എസില്‍ ജീവിച്ചിരിപ്പുണ്ടെന്നും തന്നോടുള്ള വെറുപ്പ് കൊണ്ടാണ് അവള്‍ തിരികെ വരാത്തതെന്നുമായിരുന്നു പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ തലയോട്ടി ഷീനയുടേതാണെന്ന് തെളിഞ്ഞതോടെ ഇന്ദ്രാണി പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.