എയര്‍ഇന്ത്യ ജീവനക്കാരന് കോവിഡ്; യാത്രക്കാര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി; എയര്‍ഇന്ത്യ വിമാനത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യാത്രക്കാർ നിരീക്ഷണത്തിൽ. ഡല്‍ഹിയില്‍ നിന്നും ലുധിയാനയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ഇന്ത്യ വിമാനത്തിലെ 50കാരനായ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന വിമാന സര്‍വീസ് തിങ്കളാഴ്ചയാണ് പുനഃരാരംഭിച്ചത്. ഇതിനു ശേഷം 116 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ ഒരാളുടെ പരിശോധന ഫലമാണ് പോസിറ്റീവായതെന്ന് ലുധിയാന സിവില്‍ സര്‍ജന്‍ ഡോ. രാജേഷ് ബാഗ പറഞ്ഞു.
എയര്‍ഇന്ത്യയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ഇയാള്‍ ഡല്‍ഹിയിലാണ് താമസം. ഇയാള്‍ പ്രാദേശിക നിരീക്ഷണ കേന്ദ്രത്തിലാണിപ്പോള്‍. വിമാനത്തിലുണ്ടായിരുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അതേസമയം, ചെന്നൈ-കോയമ്പത്തൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കി.