ന്യൂഡൽഹിയിൽ നിന്ന് യാത്രക്കാരുമായി രണ്ടാമത്തെ തീവണ്ടി എത്തി

തിരുവനന്തപുരം ന്യൂഡൽഹിയിൽ നിന്ന് യാത്രക്കാരുമായി രണ്ടാമത്തെ തീവണ്ടി തിരുവനന്തപുരത്ത് എത്തി. സ്പെഷ്യൽ രാജധാനി എക്സ്പ്രസ് രാവിലെ 5.10നാണ് തിരുവനന്തപുരത്തെത്തിയത്. ആകെ 297 യാത്രക്കാരാണ് ട്രെയിനിലെത്തിയത്. സംഘത്തിൽ 36 തമിഴ്നാട് സ്വദേശികളുമുണ്ടായിരുന്നു. സ്റ്റേഷനിൽ പ്രാഥമിക ആരോഗ്യ പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഒൻപത് കെ എസ് ആർ ടി സി ബസുകളിലായി യാത്രക്കാരെ അവരവരുടെ സ്ഥലങ്ങളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റി.