സ്പ്രിംഗ്ളർ വിവാദം: ഉത്തരം മുട്ടുന്പോൾ മുഖ്യമന്ത്രി കൊഞ്ഞനം കുത്തുന്നുവെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സ്പ്രിംഗ്ളർ വിവാദത്തിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൊവിഡ് പ്രതിരോധത്തിന് എന്ന പേരിൽ നാട്ടിലെ സുപ്രധാനമായ ആരോഗ്യ വിവരങ്ങളാണ് വിദേശ കന്പനിക്ക് കൈമാറാൻ ഒരുങ്ങുന്നത്. സ്പ്രിംഗ്ളർ ഇടപാടിൽ സർവ്‍വത്ര ദുരൂഹതയാണ്. വിദേശ നിയമത്തെ അടിസ്ഥാനമാക്കി ഒരു സംസ്ഥാനത്തിന് കരാർ ഉണ്ടാക്കാനാകുമോ എന്ന് ഉമ്മൻചാണ്ടി ചോദിച്ചു.
ബന്ധപ്പെട്ട ഒരു വകുപ്പും കരാർ കണ്ടിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്പോൾ ഇത് സംബന്ധിച്ച് ഫയൽ ഒന്നും സർക്കിരിന്‍റെ കയ്യിലില്ലെന്നത് ദുരൂഹത കൂട്ടുകയാണ്. ഒരു വകുപ്പും അറിയാതെയാണ് കരാർ.
ഇതെ കുറിച്ച് മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങൾക്ക് ബോധ്യമായിട്ടില്ല. സംശയങ്ങൾ എല്ലാം ബാക്കിയാണ്. ഉത്തരം മുട്ടുന്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കൊഞ്ഞനംകുത്തുകയാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.