കോട്ടയത്ത് വ്യാജവാർത്ത പ്രചരിപ്പിച്ച 10 പേർ അറസ്റ്റിൽ

കോട്ടയം: തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുക്കുകയും കൊറോണ സ്ഥിരീകരിക്കകയും ചെയ്തവർ ഒളിച്ചു താമസിക്കുന്നുവെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ പത്ത് പേർ കോട്ടയത്ത് അറസ്റ്റിൽ. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുക്കുകയും ശേഷം തിരികെ എത്തി കൊറോണ സ്ഥിരീകരിക്കുകയും ചെയ്ത ഏഴ് പേർ ഒളിച്ചു താമസിക്കുന്നുവെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം തെക്കുംഗോപുരത്തുള്ള മുസ്ലീം പള്ളിയിൽ ഫയർഫോഴ്സ് എത്തി അണുനശീകരണം നടത്തിയിരുന്നു. ഇതിന്റെവീഡിയോ ദൃശ്യങ്ങൾകൂടി ഉപയോഗിച്ചാണ് വ്യാജപ്രചരണം നടത്തിയത്.
മാതൃസാഗ എന്ന വാട്സ്ഗ്രൂപ്പിലാണ് ഈ വാർത്ത ആദ്യമായി വന്നത്. തുടർന്ന് പള്ളിഭാരവാഹികൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആയ മാണിക്കുന്നൽ സ്വദേശി ജിതിൻ ഉൾപ്പെടെ വിവിധ വാട്;സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരെ പോലീസ് അറസ്റ്റ് ചെയ്തത്.