പോലീസിനെതിരെ വാട്സാപ്പിൽ വ്യാജ പ്രചരണം: വനിതാ പഞ്ചായത്തംഗത്തിനെതിരെ കേസ്


കാഞ്ഞങ്ങാട്: പൊലീസിനെതിരെ വാട്‌സാപ്പിൽ വ്യാജ പ്രചരണം നടത്തിയ വനിതാ പഞ്ചായത്തംഗത്തിനെതിരെ കേസ്. പള്ളിക്കര പഞ്ചായത്ത് മൂന്നാം വാർഡ് അംഗവും മുസ്ലീം ലീഗ് പ്രവർത്തകയുമായ ഷക്കീല ബഷീറിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. പോലീസിനെതിരെ ലഹള ഉണ്ടാക്കും വിധം സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് കേസ്.

വൈകിട്ട് അഞ്ച് മണി കഴിഞ്ഞട്ടും ബേക്കൽ മവ്വലിൽ റോഡരികിൽ യുവാക്കൾ കൂട്ടം കൂടി നിൽക്കുന്നതായ വിവരം ലഭിച്ചതിനെ തുടർന്ന് ബേക്കൽ പോലീസ് എത്തിയിരുന്നു. അനാവശ്യമായി നിൽക്കുന്ന യുവാക്കളോട് വീട്ടിലേക്ക് പോകാൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദ്ദേശം അനുസരിക്കാൻ യുവാക്കൾ തയ്യാറായില്ല. തുടർന്ന് പോലീസ് ഇവരെ ഒാടിച്ചു. ഇതിനെത്തുടർന്നാണ് പഞ്ചായത്തംഗം ഷക്കീല വാട്സാപ്പിൽ പോലീസിനെതിരെ വർഗ്ഗീയ പരാമർശം നടത്തി പോലീസിനെതിരെ പ്രകോപനത്തിന് ശ്രമിച്ചത്. തന്റെ വീട് പോലീസ് അടിച്ച് തകർത്തതായി വ്യാജ പ്രചാരണവും ഷക്കീല നടത്തി. ഒരു വിഭാഗക്കാർ താമസിക്കുന്ന ഏരിയകളിൽ മാത്രം പോലീസ് അക്രമം നടത്തുന്നുവെന്നാണ് ഷക്കീലയട വ്യാജ സന്ദേശം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed