തൃശൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി രോഗ വിമുക്തനായി


തൃശ്ശൂർ: തൃശൂരിൽ രണ്ടാമത് രോഗം സ്ഥിരീകരിച്ച വ്യക്തി രോഗ വിമുക്തനായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മുൻ തിരുവനന്തപുരം മേയറും വട്ടിയൂർക്കാവ് എംഎൽഎയുമായ വികെ പ്രകാശ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.

ഫെബ്രുവരി 29ന് ഖത്തറിൽ നിന്നെത്തിയ 21കാരനായ യുവാവാണ് രോഗമുക്തനായതെന്നാണ് സൂചന. തൃശൂർ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് ഇയാളെ കണ്ടെത്തി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നേരത്തെ, കേരളത്തിൽ ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ച തൃശൂർ സ്വദേശിയായ വിദ്യാർത്ഥിനിയും അസുഖം ഭേദമായി തിരികെ പോയിരുന്നു. ആകെ നാലു പേരാണ് സംസ്ഥാനത്ത് ഇതുവരെ രോ ഗവിമുക്തരായത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 14 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 6 പേർ കാസർഗോഡ് സ്വദേശികളാണ്. 2 പേർ കോഴിക്കോട് സ്വദേശികൾ. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 105 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 8 പേരും ദുബൈയിൽ നിന്ന് വന്നവരാണ്. ഒരാൾ ഖത്തറിൽ നിന്നും മറ്റൊരാൾ യുകെയിൽ നിന്നും വന്നു. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകയും ഉൾപ്പെട്ടിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed