കുഞ്ഞിക്കനവ്

കുഞ്ഞായിരുന്നു ഞാൻ,
തുളുന്പിയൊരാ ചില്ലുപാത്രത്തിലെ കണം പോൽ...
തുള്ളിക്കളിച്ചൊരു നാളിൽ,
എന്നിലെ കുഞ്ഞിനെ, കുഞ്ഞു നോവായ് കെടുത്തി നീ...
മായ പോൽ, ജാലം പോൽ... കൺ ചിമ്മി നിന്നവേ,
ഇരുളിലെ നിലാവിതിൽ,
കണ്ടിതെൻ നിഴലായ്... എന്നിലെ കുഞ്ഞിനെ...
കാലമോ പോയിലും, നോവതോ പോയിടാ...
കുഞ്ഞിതായ് വീണ്ടുമെൻ കുഞ്ഞിനായ് തീർന്നിടാൻ,
നേരമെൻ കണ്ണിതിൽ മിന്നുന്നു തുള്ളി പോൽ,
എന്നിലെ എന്റെയാ നഷ്ടസ്വപ്നങ്ങളും..
മണ്ണിലെ നാളതായ് എണ്ണിടും നാൾ വരെ,
കുഞ്ഞായിരുന്നൊരാ വിൺകാഴ്ച്ച കാണുവാൻ...
തുള്ളിക്കളിക്കുമെൻ കുഞ്ഞിന്റെ കാലിലെ,
കുഞ്ഞു പൊടിയായ് തരിയായ്...
തെല്ലൊന്ന് അമരുവാൻ...
വീണ്ടും കൊതിക്കുന്നു...
എന്നിലെ കുഞ്ഞിനെ, കുഞ്ഞായ്... കുരുന്നായ്...
കാണുന്ന കാലത്തിനായി ഞാൻ...