കെ­.​സു​­​രേ​­​ന്ദ്ര​ൻ ബി​­​ജെ​­​പി­ സം​സ്ഥാ​­​ന അദ്ധ്യ​ക്ഷ​ൻ


ന്യൂഡൽഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി കേന്ദ്ര നേതൃത്വം നിയമിച്ചു. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന അദ്ധ്യക്ഷനെ നിശ്ചയിക്കാൻ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സുരേന്ദ്രനെ സംസ്ഥാന നേതൃപദവിയിലേക്ക് കൊണ്ടുവരാൻ തീരുമാനമായത്. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സുരേന്ദ്രൻ. 'ഏൽപ്പിച്ച ദൗത്യം കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുമെന്നും, പാർട്ടിയെ ശക്തമായി മുന്നോട്ട് നയിക്കുമെന്നും പ്രഖ്യാപനത്തിന് പിന്നാലെ സുരേന്ദ്രൻ പ്രതികരിച്ചു.

You might also like

Most Viewed