തൃശ്ശൂരിൽ‍ സംസ്ഥാന പാതയ്ക്ക് സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ


തൃശ്ശൂർ: വടക്കാഞ്ചേരി കുറുവാഞ്ചേരിയിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ സംസ്ഥാന പാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ കഴുത്തിൽ ഒരു മാലയും സമീപത്തായി മദ്യക്കുപ്പികളുമുണ്ട്. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ ലഭിക്കുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത സ്ത്രീകളെ കാണാതായ കേസുകളെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് പ്രാഥമികഘട്ടത്തിൽ ശേഖരിക്കുന്നത്. വിവരമറിഞ്ഞ് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും മന്ത്രി എ.സി.മൊയ്തീൻ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed