പത്തുവയസുകാരിയെ പീഡിപ്പിച്ച സ്കൂൾ അക്കാഡമിക് ഡയറക്ടർ അറസ്റ്റിൽ


നെടുമങ്ങാട്: സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പത്തുവയസുകാരിയായ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്കൂൾ അക്കാഡമിക് ഡയറക്‌ടറെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിന്‍റെ അക്കാഡമിക് ഡയറക്ടർ ആനാട് ചന്ദ്രമംഗലം ഷെറിൻഭവനിൽ ഡോ. എം. ആർ. യശോധരനാണ് അറസ്റ്റിലായത്. ഇ‍യാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ ആരുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വീട്ടിലെത്തിയ പെൺകുട്ടി പീഡനവിവരം മാതാവിനെ അറിയിച്ചു. തുടർന്ന് പിതാവ് വലിയമല പോലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. 2008-ലും ഇയാള്‍ക്കെതിരെ സമാനമായ കേസ് ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു അന്നും പരാതി വന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed