നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി സിമന്‍റ് വില കൂടി

കോട്ടയം: പ്രമുഖ കന്പനികൾ സിമന്‍റ് വില കുത്തനെ ഉയർത്തി. ശങ്കർ, എസിസി, റാംകോ തുടങ്ങിയ പ്രമുഖ കന്പനികൾ പായ്ക്കറ്റിന് 40 രൂപ തിങ്കളാഴ്ച മുതൽ വർദ്ധിപ്പിച്ചതോടെ 50 കിലോ പായ്ക്കറ്റിനു ഹോൾ സെയിൽ വില 400 രൂപയായി. ചില്ലറ വില 420 രൂപയിലെത്തി. സമീപകാലങ്ങളിൽ വില കൂട്ടിയില്ലെന്ന ന്യായം നിരത്തിയാണ് നിർമ്മാണ മേഖല സജീവമായ ഈ സീസണിൽ സിമന്‍റെ വില കൂട്ടിയിരിക്കുന്നത്.
28 ശതമാനം ജിഎസ്ടി ഉൾപ്പെടെ വില കുത്തനെ ഉയർന്നതു നിർമ്മാ മേഖലയിൽ വലിയ സ്തംഭനവും സാന്പത്തിക ബാധ്യതയുമുണ്ടാക്കും. മുൻ നിരക്കനുസരിച്ചു കരാറെടുത്തവർക്കും നിശ്ചിത ബജറ്റ് കണക്കാക്കി നിർമ്മാണങ്ങൾ തുടുങ്ങിയവരുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിൽ സിമന്‍റ് എത്തിക്കുന്നതിലെ ഗതാഗത ചെലവാണ് കേരളത്തിൽ ഇത്രയേറെ നിരക്ക് വർ