പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ‍ പങ്കെടുത്ത നോർവീജിയൻ വനിത ഇന്ത്യ വിടണമെന്ന് നിർദ്ദേശം


കൊച്ചി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ‍ പങ്കെടുത്ത നോർവീജിയൻ വനിത യാൻ മേഥെ ജൊഹാൻസനോട് ഇന്ത്യ വിടണമെന്ന് നിർദ്ദേശം. വിസ ചട്ടങ്ങൾ ലംഘിച്ചു എന്നതിന്റെ പേരിലാണ് നടപടി. സമരത്തിൽ പങ്കെടുത്ത ഇവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്സ് റീജിയണൽ റജിസ്ട്രേഷൻ ഓഫിസ് (എഫ്.ആർ.ആർ.ഒ) അധികൃതർ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് രാജ്യം വിടാൻ നിർദേശം നൽകിയത്. ‘പൗരത്വ നിയമത്തിനെതിരായി കൊച്ചിയിൽ തിങ്കളാഴ്ച നടന്ന പീപ്പിൾസ് ലോംഗ് മാർച്ചിൽ യാൻ മേഥെ ജൊഹാൻസൻ പങ്കെടുത്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഇവർ ഗൗരവമായാണോ പ്രതിഷേധത്തിൽ പങ്കാളിയായത് എന്നാണ് അന്വേഷിച്ചത്.

വിദേശ പൗരന്മാർ ഇന്ത്യയിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതു വിസാ ചട്ടപ്രകാരം നിയമലംഘനമാണ്. പ്രകടനത്തിൽ പങ്കെടുത്തതിന്റെ അനുഭവത്തെക്കുറിച്ച് 23ന് യാൻ മേഥെ ജൊഹാൻസൻ ഫേസ്ബുക്കിൽ ചിത്രങ്ങൾ സഹിതം കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് എഫ്ആർആർഒ അന്വേഷണം ആരംഭിച്ചത്. പൗരത്വ നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർത്ഥിയെ മദ്രാസ് ഐഐടിയിൽ നിന്നു കഴിഞ്ഞദിവസം തിരിച്ചയച്ചിരുന്നു. ട്രിപ്സൺ സർവകലാശാലയിൽ നിന്നു ഫിസിക്സ് പഠനത്തിനെത്തിയ ജർമ്മൻ സ്വദേശി ജേക്കബ് ലിൻഡനോടാണ് ഒരു സെമസ്റ്റർ ബാക്കി നിൽക്കെ രാജ്യം വിടാൻ ആവശ്യപ്പെട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed