സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി പിന്‍വലിക്കണം: ഹര്‍ജിയുമായി ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍


ന്യൂഡല്‍ഹി: ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയില്‍. ഗോള്‍ഡന്‍ കായലോരം അപ്പാര്‍ട്ട്‌മെന്റ്‌സ് ഉടമ കെ.പി വര്‍ക്കി ആന്‍ഡ് ബില്‍ഡേഴ്‌സും ആല്‍ഫ വെന്‍ച്യര്‍സ് പ്രൈവറ്റ് ലിമിറ്റഡുമാണ് സുപ്രീംകാടതിയെ സമീപിച്ചിരിക്കുന്നത്.

2007 ല്‍ പണി പൂര്‍ത്തിയാക്കണമെന്ന് മരട് പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതു അനുസരിച്ചാണ് 2007 ല്‍ തന്നെ പണി പൂര്‍ത്തിയാക്കിയത്. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ തങ്ങളെ തിരഞ്ഞ് പിടിച്ച് വേട്ടയാടുന്നു എന്ന് വര്‍ക്കി ഗ്രൂപ്പ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. അഭിഭാഷകന്‍ ആയ ഹാരിസ് ബീരാന്‍ മുഖാന്തിരം ആണ് വര്‍ക്കി ഗ്രൂപ്പ് സത്യവാങ് മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.
ചട്ടലംഘനം ഉണ്ടെങ്കില്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നുവെങ്കില്‍ ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കില്ലായിരുനനുവെന്നും ആല്‍ഫ വെന്‍ച്വര്‍സ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. 'CRZ-2' എന്ന് രേഖപ്പെടുത്തി മരട് പഞ്ചായത്ത് നല്‍കിയ രേഖയുടെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചത് എന്നാണ് ആല്‍ഫ വെന്‍ച്വര്‍ഴ്‌സിന്റെ നിലപാട്. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ സത്യവാങ്മൂലം സുപ്രീംകോടതി ഒക്‌ടോബര്‍ 25 ന് പരിഗണിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed