മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങി: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സുപ്രീംകോടതി വിധിക്കനുസരിച്ചായിരിക്കും കാര്യങ്ങൾ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. കോടതി ആവശ്യപ്പെട്ടാൽ സുപ്രീം കോടതിയിൽ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനത്ത് മാധ്യമ പ്രവർത്തരുടെ ചോദ്യങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.