ബസ് ജീവനക്കാര്‍ രോഗിയെ വഴിയിൽ വലിച്ചിറക്കി വിട്ടു; കുഴഞ്ഞു വീണ വയോധികൻ മരണപ്പെട്ടു

കൊച്ചി: ബസിൽ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വയോധികനെ സ്വകാര്യ ബസ് ജീവനക്കാര്‍ നിര്‍ബന്ധിച്ച് വഴിയിൽ ഇറക്കിവിട്ടു. വയോധികൻ മരിച്ചു. മുവാറ്റുപുഴ വണ്ണപ്പുറം റൂട്ടിൽ ഇന്നലെയാണ് സംഭവം. മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യർ ആണ് മരിച്ചത്. അറുപത്തെട്ട് വയസ്സുണ്ട്.
മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യർ വാഹനത്തിൽ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ 5 കിലോമീറ്റർ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാർ വിലച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സേവ്യര്‍ അവിടെ വച്ച് മരിച്ചു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം.
സംഭവത്ത തുടര്‍ന്ന് പോലീസ് കേസ് എടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ തന്നെ വൈദ്യസഹായം വേണമെന്ന് സേവ്യര്‍ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. എന്നാൽ അവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ കൂടി പോയാണ് ബസ് നിര്‍ത്തി സേവ്യറെ ഇറക്കി വിട്ടത്. പിന്നീട് ഓട്ടോ ഡ്രൈവര്‍മാരാണ് സേവ്യറെ ആശുപത്രിയിലാക്കിയതെന്നാണ് വിവരം.