കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടിൽ ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കി

ഇടുക്കി: കൊട്ടക്കമ്പൂർ ഭൂമിയിടപാടിൽ ഇടുക്കി മുൻ എം പി ജോയ്സ് ജോർജിന് തിരിച്ചടി. ജോയ്സ് ജോർജിന്റെയും കുടുംബത്തിനും ഭൂമിയുടെ മേലുണ്ടായിരുന്ന ഉടമസ്ഥാവകാശവും പട്ടയവും റദ്ദാക്കി. ദേവികുളം സബ് കളക്ടറുടേതാണ് നടപടി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ ജോയ്സ് ജോർജിന് സാധിക്കാത്തതിനെ തുടർന്നാണ് നടപടി. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുന്നത്.
കൊട്ടക്കമ്പൂരിലെ ഭൂമിയുമായി ബന്ധപ്പെട്ട ക്രമക്കേടിനെ കുറിച്ചുള്ള വാർത്തൾ പുറത്തുവന്ന്. അഞ്ചു വർഷത്തിനിപ്പുറമാണ് വിഷയത്തിൽ നടപടിയുണ്ടായിരിക്കുന്നത്. 2014ൽ ഇടതു പിന്തുണയുള്ള ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാർഥിയായാണ് ജോയ്സ് മത്സരിച്ചത്.