കോയന്പത്തൂരിൽ വാഹനാപകടം: മലയാളിയടക്കം അഞ്ചു പേർ മരിച്ചു
പാലക്കാട്: കോയന്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട്ടു നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
പട്ടാന്പി സ്വദേശി മുഹമ്മദാണ് മരിച്ച മലയാളി. കേരള രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിലെ മറ്റു യാത്രക്കാർ ഒഡീഷ സ്വദേശികളായിരുന്നു.

