കാസർഗോട്ടെ 100 ബൂത്തുകളിൽ റീ പോളിംങ് വേണമെന്ന് യു.ഡി.എഫ്

കാസർഗോഡ്: കാസർഗോഡ് മണ്ധലത്തിൽ 90 ശതമാനത്തിലധികം പോളിംങ് നടന്ന ബൂത്തുകളിൽ റീ പോളിംങ് വേണമെന്ന ആവശ്യവുമായി യു.ഡി.എഫ്. നൂറോളം ബൂത്തുകളിലാണ് യു.ഡി.എഫ് റീ പോളിംങ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസർഗോഡ് മണ്ധലത്തിൽ 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം വോട്ടിംങ് നടന്നത്. അതിൽ 100 ബൂത്തുകളിൽ റീപോളിംങ് വേണമെന്നാണ് യു.ഡി.എഫ് ആവശ്യമുന്നയിക്കുന്നത്. തൃക്കരിപ്പുർ, കല്യാശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട് നിയമസഭാ മണ്ധലങ്ങളിലെ ചില ബൂത്തുകളിലാണ് റീപോളിംങ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റീപോളിംങ് നടക്കുന്ന ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നും പോളിംങ് ഉദ്യോഗസ്ഥരായി കേന്ദ്രസർക്കാർ ജീവനക്കാരെ നിയോഗിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെടുന്നു. റീപോളിംങ് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ ജില്ലാ കളക്ടറെ കാണും.