തെരഞ്ഞെടുപ്പിൽ‍ മത്സരിക്കുമെന്ന നിലപാടിൽ‍ മാറ്റമില്ലെന്ന് പി.ജെ. ജോസഫ്


കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് സീറ്റിന്റെ കാര്യം പാർ‍ട്ടിയിൽ‍ അവതരിപ്പിക്കുമെന്ന് പി.ജെ. ജോസഫ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ‍ മത്സരിക്കുമെന്ന നിലപാടിൽ‍ അയവില്ലെന്നും പി.ജെ. ജോസഫ് അറിയിച്ചു. കേരള കോൺ‍ഗ്രസ് സീറ്റ് തന്നാൽ‍ മത്സരിക്കുമെന്നും പാർ‍ട്ടി വർ‍ക്കിംഗ് ചെയർ‍മാൻ പി.ജെ. ജോസഫ് അറിയിച്ചു. മൂന്നു സീറ്റിൽ‍ ഏതായാലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ‍ പാർ‍ട്ടിക്ക് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ‍ ഉറച്ചു നിൽ‍ക്കുന്നുവെന്നും ഇത്തവണ എന്തായാലും മത്സരിക്കുമെന്നും ജോസഫ് വ്യക്തമാക്കി. കോൺ‍ഗ്രസ് ഉഭയകക്ഷി ചർ‍ച്ചകൾ‍ക്കായി കോട്ടയത്ത് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം പി.ജെ ജോസഫിന്റെ നിലപാടിനോട് പ്രതികരിക്കാൻ ഇതുവരെ കെ.എം. മാണി തയ്യാായിട്ടില്ല. 

കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ മണ്ധലങ്ങൾ‍ വേണമെന്നാണ് കേരള കോൺ‍ഗ്രസിന്റെ നിലവിലെ ആവശ്യം. എന്നാൽ‍ അധിക സീറ്റ് നൽ‍കാനാവില്ലെന്നാണ് യു.ഡി.എഫ് തീരുമാനം. അതേസമയം തനിക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ‍ മത്സരിക്കാൻ താൽ‍പര്യമുണ്ടെന്ന് പി.ജെ. ജോസഫ് നേരത്തേയും വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ‍ ഗാന്ധിയെ അറിയിച്ചിരുന്നെന്നും ജോസ്ഫ് പറഞ്ഞിരുന്നു.

You might also like

Most Viewed