ബിജെപിയും സിപിഐഎമ്മും ഒരുപോലെ വഞ്ചിച്ചു; പ്രതിഷേധമറിയിച്ച് വയല്‍കിളികള്‍

കണ്ണൂര്‍: കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപാസിനു നിര്‍ദേശം നല്‍കിയതോടെ വയല്‍കിളി പ്രവര്‍ത്തകരും സിപിഐഎമ്മിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. ബിജെപി തനി സ്വഭാവം കാണിച്ചു. ബിജെപിയും സിപിഐഎമ്മും ഒരുപോലെ വഞ്ചിച്ചെന്നും തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും വയല്‍കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ഒരു നോട്ടിഫിക്കേഷന്‍ കടലാസ് കൊണ്ട് സമരം അവസാനിക്കില്ല. സമരപരിപാടികളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും.
ബിജെപി ഇനി ഈ പേരുപറഞ്ഞു കീഴാറ്റൂരിലേക്ക് ജനങ്ങളെ സിപിഐഎമ്മിന് എതിരാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. സിപിഐഎമ്മിനെ അടിക്കാനുള്ള ചട്ടുകമായി ബിജെപി വയല്‍കിളികളെ മാറ്റിയെന്നും സുരേഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആദര്‍ശങ്ങളില്ലാത്ത കാപട്യത്തിന്റെ ആള്‍ക്കൂട്ടമാണ് ബിജെപിയും സംഘപരിവാറുമെന്ന് ഒരിക്കല്‍ കൂടി കീഴാറ്റൂര്‍ പ്രശനത്തിലൂടെ തെളിയിച്ചെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.