ശ്രീ­­­ജി­­­ത്തി­­­ന്റെ­­­ കൊ­­­ലപാ­­­തകം : സി­­­.പി­­­.എം ഗൂ­­­ഢാ­­­ലോ­­­ചനയെന്ന് കു­­­മ്മനം


കൊച്ചി : വരാപ്പുഴയിൽ ശ്രീജിത്ത് പോലീസിന്റെ ചവിട്ടിക്കൊലയ്ക്ക് ഇരയായത് സി.പി.എം − പോലീസ് ഗൂഢാലോചനയുടെ ഫലമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്റെ 24 മണിക്കൂർ സത്യഗ്രഹ സമരം ഹൈക്കോടതി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നടക്കുന്നത് മനുഷ്യകുലത്തിന് അപമാനകരമാണെന്നും സംഭവത്തിൽ പ്രതിസ്ഥാനത്ത് പോലീസാണ്. അതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്നും കുടുംബത്തിന് 25 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. 

പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി മുരളീധരൻ അദ്ധ്യഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം വേലായുധൻ, സെക്രട്ടറി എ.കെ നസീർ, മഹിളാമോർച്ച സംസ്ഥാന പ്രസിഡണ്ട് രേണുസുരേഷ് എന്നിവർ പ്രസംഗിച്ചു.

You might also like

Most Viewed