കോ­ഴി­ക്കോട് വി­മാ­നത്താ­വളം അത്യാ­ധു­നി­ക സംവി­ധാ­നത്തി­ലേ­ക്ക്


കരിപ്പൂർ : കോഴിക്കോട് വിമാനത്താവളം അത്യാധുനിക സംവിധാനത്തിലേക്ക്. വിമാന ഗതാഗത നിയന്ത്രണത്തിന്റെ കൃത്യതയ്ക്ക് ഉപയോഗിക്കുന്ന എ.ഡി.എസ്-ബി (ഓട്ടോമാറ്റിക് ഡിപ്പൻഡന്റ് സർവൈലൻസ് -ബ്രോഡ്കാസ്റ്റ്) സംവിധാനം ജനുവരി രണ്ടാം വാരം മുതൽ പ്രവർത്തനം തുടങ്ങും. എ.ഡി.എസ്-ബി സംവിധാനത്തിൽ വിമാനങ്ങൾ കൂടുതൽ കാര്യക്ഷമമായും സൂക്ഷ്മതയോടുകൂടിയും ഇറക്കാനും പറന്നുയരാനും കഴിയും. 

വിമാനചലനങ്ങളുടെ കൂടുതൽ കൃത്യതയാർന്ന വിവരം ലഭിക്കുമെന്നതിനാൽ വിമാന സർവ്വീസുകളുടെ ഇടയിലുള്ള പോക്കുവരവ് സമയം കുറയ്ക്കാനാകും. നിലവിൽ ഒന്പതു മുതൽ പത്തു മിനിറ്റ് വരെയുള്ള വ്യത്യാസം നാലു മിനിറ്റ് ആയി കുറയും. സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്താനായി ഇന്നലെ വിമാനത്താവളത്തിൽ എയർപോർട്ട് ഡയറക്ടർ ജെ.ടി രാധാകൃഷ്ണയുടെ അധ്യക്ഷ്യതയിൽ യോഗം ചേർന്നു.

വിവിധ വകുപ്പുകളിലെ തലവന്മാരും കോഴിക്കോട് സർവ്വീസ് നടത്തുന്ന വിമാനക്കന്പനികൾ, ഗ്രൗണ്ട് ഹാൻഡ്‌ലിംങ് സപ്പോർട്ട് വിഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കമ്മീഷൻ ചെയ്യുന്നതിന്റെ മുന്നോടിയായി കൊച്ചി, മംഗളൂരുവിമാനത്താവളങ്ങളിലെ റഡാർ വിവരങ്ങൾകൂടി അടിയന്തരമായി ശേഖരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യും.

യോഗത്തിൽ എ.ടി.സി ജോയിന്റ് ജനറൽ മാനേജർ, കെ.മുഹമ്മദ് ഷാഹിദ്, ഡെപ്യൂട്ടി ജനറൽ മാനേജർ സുനിൽ, കമ്മ്യൂണിക്കേഷൻ ജോയിന്റ് ജനറൽ മാനേജർ മുനീർ മാടന്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.  

അതേസമയം വിമാനത്താവളത്തിൽ റിസ (റൺവേ ആൻഡ് സേഫ്റ്റി ഏരിയ)യുടെ നീളം കൂട്ടുന്നതിനായി റൺവേയുടെ നീളം ഡിസംബർ 22 മുതൽ 2,700 മീറ്ററായി കുറയ്ക്കും. ഇക്കാര്യം വിജ്ഞാപനമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളെയും വിമാനക്കന്പനികളെയും ഉടൻ അറിയിക്കും. നിലവിൽ 2,850 മീറ്ററാണ് നീളം. 90 മീറ്ററുള്ള റിസ 240 മീറ്ററായി ക്രമീകരിക്കുന്നതിനാണിത്. ആധുനിക പ്രകാശ സംവിധാനത്തോടെയായിരിക്കും റിസയും റൺവേയും ക്രമീകരിക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed