സ്വാശ്രയ കേസിൽ സർക്കാരിന് തിരിച്ചടി

കൊച്ചി : സ്വാശ്രയ മെഡിക്കൽ കോളേജുകളുമായി കരാറിൽ ഏർപ്പെടുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ഹൈക്കോടതി. ഇന്റർ ചർച്ച് കൗൺസിൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി പരാമർശം. നവംബർ 15ന് മുന്പ് മാനേജുമെന്റുകൾ ഫീസ് നിശ്ചയിക്കണമെന്നും ഫെബ്രുവരി 15ന് മുന്പ് റെഗുലേറ്ററി കമ്മീഷൻ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. അടുത്ത വർഷം മുതലുള്ള പ്രവേനത്തിലായിരിക്കും ഈ ഉത്തരവ് ബാധകമാവുക. സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനത്തിലെ ക്രമപ്പെടുത്തലും നിയന്ത്രണവും സംബന്ധിച്ച 2017ലെ നിയമം ഹൈക്കോടതി ഭാഗികമായി ശരിവെക്കുകയായിരുന്നു.
അടുത്ത വർഷം മുതൽ കൃത്യമായ മാനദണ്ധങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരമായ ഫീസ് നിശ്ചയിച്ച് പ്രവേശനം നടത്തണം. ഇത് സമയബന്ധിതമായി പൂർത്തിയാക്കാൻ ഒരു കലണ്ടർ തന്നെ കോടതി നിശ്ചയിട്ടുണ്ട്. ഈ വർഷം രണ്ട് മാനേജ്മെന്റുകളുമായി സർക്കാർ 11 ലക്ഷം രൂപയെന്ന ഫീസ് നിശ്ചയിച്ചു കൊണ്ട് കരാറിൽ ഏർപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു.