അ​ർ​­ജു​­​ന​ൻ മാ​­​ഷി​ന് കൊ​­​ച്ചി​­​യു​­​ടെ­ ആ​ദ​രം


കൊച്ചി : മലയാള ചലച്ചിത്ര−നാടക ഗാനസംസ്കൃതിയുടെ രാജശിൽപി എം.കെ അർജുനൻ മാഷിന് കൊച്ചിയുടെ ആദരം. സംഗീതലോകത്തെ പലതലമുറകൾ സംഗമിച്ച എറണാകുളം ചാവറ കൾച്ചറൽ സെന്‍ററിലെ വേദിയിലാണ് പുരസ്കാരം എം.കെ. അർജുനൻ ഏറ്റുവാങ്ങിയത്. 

പഴയപാട്ടുകളും പാട്ടുകാരുടെ പഴങ്കഥകളും താളമിട്ട സംഗീത സന്ധ്യയിൽ അർജുനൻ മാഷിനൊപ്പം നിരവധി ശ്രദ്ധേയഗാനങ്ങളൊരുക്കിയ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തന്പിയാണ് ചാവറ ചലച്ചിത്ര സംഗീത ഗുരുവന്ദന പുരസ്കാരം സമർപ്പിച്ചതെന്നതും പ്രത്യേകതയായി. തങ്ങളിരുവരുടെയും പാട്ടിലെ കൂട്ട് തുടങ്ങിയതിന്‍റെയും വളർന്നതിന്‍റെയും വഴികൾ ശ്രീകുമാരൻ തന്പി വിശദീകരിച്ചു. 

മാഷിനോടുള്ള ആരാധനമൂലം താൻ മുൻകൈയെടുത്താണ് ഇങ്ങനയൊരു കൂട്ടുകെട്ടിന് തുടക്കമിട്ടതെന്നും ഇപ്പോഴും അത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഗീത സന്ധ്യയിൽ പ്രമുഖർ ഗായകർ അർജുനൻ മാഷിന്‍റെ പാട്ടുകൾ പാടി അദ്ദേഹത്തിന് ആദരമർപ്പിച്ചു. വിദ്യാധരൻ മാസ്റ്റർ, ബിജിബാൽ, ബിജു നാരായണൻ, ബേണി−ഇഗ്നേഷ്യസ്, സി.എം.ഐ സഭയുടെ അജപാലന വിഭാഗം ജനറൽ കൗൺ‍സിലർ ഫാ. സിജു ചക്കാലയ്ക്കൽ, ചാവറ കൾചറൽ സെന്‍റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ തുടങ്ങിയവർ പങ്കെടുത്തു. സെബി നായരന്പലം ഓർക്കസ്ട്രേഷനും തിരക്കഥാകൃത്ത് ജോൺ‍പോൾ ഏകോപനവും നിർവ്വഹിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed