തണ്ടർഫോഴ്‌സ് സുരക്ഷയുമായി ദിലീപ് വീണ്ടും സിനിമയിലേയ്ക്ക്

കൊച്ചി : നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ഷൂട്ടിംഗിൽ നിന്നും വിട്ടുനിന്ന നടന്‍ ദിലീപ് വീണ്ടും സിനിമയിലേക്ക്. നവംബർ ഒന്ന് മുതൽ വീണ്ടും സജീവമാകുമെന്ന് റിപ്പോർട്ട്. ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ഷൂട്ടിംഗ് ചെന്നൈയിലാണ്.
കമ്മാര സംഭവം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കേ ആയിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇതോടെ ഈ സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. തണ്ടർഫോഴ്‌സ് തന്നെയാണ് ചെന്നൈയിലും ദിലീപിന് സുരക്ഷയൊരുക്കുക.
ദിലീപിന്റെ ഷൂട്ടിംഗ് സെറ്റുകളിലെല്ലാം ഇനി തണ്ടർഫോഴ്‌സ് സുരക്ഷയുണ്ടാകും. അതുകൊണ്ടു തന്നെ ദിലീപിന്റെ സ്വകാര്യ സുരക്ഷയിൽ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്. തണ്ടർഫോഴ്‌സിനെ നിയോഗിച്ചതിനെതിരെ നേരത്തെ പോലീസ് വിശദീകരണം തേടുകയും തണ്ടർഫോഴ്‌സ് ലൈസൻസുള്ള ഏജൻസിയാണെന്ന് പോലീസിന് ബോദ്ധ്യപ്പെടുകയും ചെയ്തിരുന്നു.