ഹാ­ദി­യ കേ­സ് : എൻ.ഐ.എ അന്വേ­ഷണം റദ്ദാ­ക്കണമെ­ന്ന് ഭർ­ത്താ­വി­ന്റെ­ ഹർ­ജി­


തിരുവനന്തപുരം : ഇസ്്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേരളത്തിലെ ലൗജിഹാദ് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ഷഫീൻ ജഹാൻ സുപ്രീം കോടതിയിൽ ഹർജി നൽകി.  അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയ ഉത്തരവ് തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയ സമീപിച്ചത്. ഹാദിയയെ സുപ്രീം കോടതിയിൽ ഹാജരാക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകണമെന്നും ഷഹിൻ ഹർജിയിൽ ആവശ്യപ്പെട്ടു.

ഹാദിയയ്ക്ക് ഭീകര ബന്ധമില്ല. സ്വന്തം നിലപാടുകളുള്ള പെൺകുട്ടിയാണ്. അവരെ കോടതിയിൽ നേരിട്ട് ഹാജരാക്കി അഭിപ്രായം തേടണമെന്നും ഷഫീൻ ഹർജിയിൽ ആവശ്യപ്പെടുന്നു. വിരമിച്ച ജസ്റ്റീസ് ആർ.വി രവീന്ദ്രന് അന്വേഷണത്തിന്‍റെ ചുമതല നൽകിയിരുന്നെങ്കിലും പിന്നീട് അദ്ദേഹം അന്വേഷണത്തിൽ നിന്നു പിൻമാറി. കേന്ദ്രസർക്കാരിന്‍റെ കൂടി ആവശ്യം പരിഗണിച്ചായിരുന്നു കോടതി കേസ് എൻ.ഐ.എയ്ക്കു വിട്ടത്. 

മതം മാറ്റത്തിനെതിരെ ഹാദിയയുടെ അച്ഛൻ കെ.എം അശോകൻ നേരത്തേ ഹൈക്കോടതിയെ സമീപിക്കുകയും വിവാഹം നടത്തുന്നത് തടഞ്ഞ് കൊണ്ട് ഉത്തരവ് സന്പാദിക്കുകയും ചെയ്തു. അതിനിടെ ഷഫിൻ ജഹാൻ എന്നയാളുമായി നടന്ന വിവാഹം മേയ് 24ന് ഹൈക്കോടതി അസാധുവാക്കുകയും യുവതിയെ മാതാപിതാക്കൾക്കൊപ്പം വിടുകയും ചെയ്തു. ഇതിനെതിരെയാണ് ഷഹീൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്.

You might also like

Most Viewed