കൊല്ലത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി

കൊല്ലം : കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. മെറ്റല്‍ കൊണ്ടുപോകുന്ന റെയില്‍വെയുടെ മെറ്റീരിയല്‍ സ്‌പെഷ്യല്‍ ബാസ്‌കലാണ് പാളം തെറ്റിയത്. പെരിനാട് സ്റ്റേഷനില്‍ മെറ്റല്‍ ഇറക്കിയ ശേഷം മടങ്ങിവരുന്ന വഴിയാണ് ട്രെയിൻ പാളം തെറ്റിയത്.
യാര്‍ഡിലേക്കുള്ള ട്രാക്കില്‍ വെച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. യാത്രാ തീവണ്ടികള്‍ കടന്നുപോകുന്ന ട്രാക്കുകളില്‍ തടസമില്ലാത്തതിനാല്‍ ട്രെയിന്‍ ഗതാഗതത്തെ ഇത് ബാധിച്ചിട്ടില്ല. അപകടത്തെ തുടര്‍ന്ന് ഈ ഭാഗത്ത് വേഗത കുറച്ചാണ് യാത്രാ തീവണ്ടികള്‍ കടന്നുപോകുന്നത്.