വ്യക്തമാ­യ കാ­രണങ്ങളി­ല്ലാ­തെ ഡോ­ക്ടർമാർ അവധി­യെ­ടു­ത്താൽ കർശ്ശന നടപടി­: മന്ത്രി­


കോഴിക്കോട് : വ്യക്തമായ കാരണങ്ങളില്ലാതെ അവധിയെടുക്കുന്ന ഡോക്ടർമാർക്കെതിരെ കർശനമായ നടപടിയുണ്ടാമെന്നും പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആശുപത്രികളിൽ ഡോക്ടർമാരെ താൽകാലികമായി നിയമിക്കുന്നതിന് നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

 കോഴിക്കോട് കലക്ടറേറ്റിൽ പകർച്ചപ്പനി നിയന്ത്രണ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്ടറെയും ഒരു നഴ്സിനേയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരേയും വീതം നിയമിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രോഗികളെ ചൂഷണം ചെയ്ത് ലാബുകൾ അമിത ഫീസ് ഈടാക്കുന്നത് നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 രോഗികളുടെ ആധിക്യമുള്ള  ആശുപത്രികളിൽ കിടത്തി ചികിത്സക്ക് സുരക്ഷിതമായ താൽക്കാലിക ഷെഡ് നിർമ്മിക്കുമെന്നും പകർച്ചപ്പനി പ്രതിരോധത്തിന് നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ മുഴുവൻ ജനവിഭാഗങ്ങളുടേയും പങ്കാളിത്തമുണ്ടാവണമെന്ന് മന്ത്രി വ്യക്തമാക്കി.മറ്റുള്ളവർ സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed