അസാധു നോട്ടുകൾ സ്വീകരിക്കുന്നത് ഇന്നുകൂടി


ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ പമ്പുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ അസാധുവായ നോട്ടുകൾ ഇന്നുകൂടി മാത്രമേ സ്വീകരിക്കൂ. പഴയ നോട്ടുകൾ ഈ മാസം 15 വരെ പെട്രോൾ പമ്പിലും വിമാനത്താവളത്തിലും ഉപയോഗിക്കാമെന്നു നവംബർ 24നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും കള്ളപ്പണം വെളുപ്പിക്കാൻ ഇവിടങ്ങൾ ഉപയോഗിക്കുന്നു എന്ന പരാതിയെത്തുടർന്ന് അതിന്റെ കാലാവധി റിസർവ് ബാങ്ക് വെട്ടിച്ചുരുക്കുകയായിരുന്നു.

എന്നാൽ, ഈ മാസം 15 വരെ കേന്ദ്ര—സംസ്ഥാന സർക്കാരുകൾ, മുനിസിപ്പാലിറ്റികൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലും കോളജുകളിലും 2,000 രൂപ വരെയുള്ള ഫീസുകൾ പഴയ 500 നോട്ടുകളുപയോഗിച്ച് അടയ്ക്കാം. 500 രൂപ വരെയുള്ള മൊബൈൽ ഫോൺ ടോപ് അപ്പിനും വൈദ്യുതി, വെള്ളം തുടങ്ങിയ ഉപഭോക്തൃ സേവനങ്ങൾക്കും ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവിടങ്ങളിലും പഴയ നോട്ടുകൾ ഉപയോഗിക്കാം. ഈ സേവനങ്ങളുടെ ബില്ലും കുടിശികയും അടയ്ക്കാൻ പഴയനോട്ടുകൾ ഉപയോഗിക്കാമെന്നു സർക്കാർ അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed