കൃഷ്ണയ്ക്കും കിഷോറിനും യൂറോപ്പിൽ നിന്നു സഹായം


പരവൂര്‍: പരവൂര്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടമായ കിഷോറിനും കൃഷ്ണയ്ക്കും യൂറോപ്പില്‍ നിന്ന് സഹായ വാഗ്ദാനം. ഹോളണ്ട് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഹോളണ്ട് ഫുട്‌ബോള്‍ യൂണിവേഴ്‌സിറ്റി അധികൃതരാണ് കൃഷ്ണയുടേയും കിഷോറിന്റേയും സഹായത്തിനായി എത്തിയിരിയ്ക്കുന്നത്. പറവൂര്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടമായ കൃഷ്ണയുടേയും കിഷോറിന്റേയും അവസ്ഥ മാധ്യമങ്ങളിലൂടെയാണ് പുറംലോകം അറിഞ്ഞത്. കുട്ടികളെ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോളണ്ടില്‍ നിന്നും സഹായം ലഭിയ്ക്കുന്നത്. ഫുട്‌ബോള്‍ കമ്പമുള്ള കിഷോറിനും കൃഷ്ണയ്ക്കും ഹോളണ്ടില്‍ വിദഗ്ധ പരിശീലനത്തിനും പഠനത്തിനുമുള്ള സൗകര്യമൊരുക്കാമെന്ന് ഇവരുടെ വീട്ടിലെത്തിയ ഫുട്‌ബോള്‍ യൂണിവേഴ്‌സിറ്റി അധികൃതരായ മേരി കോക്ക്, ജെര്‍ജെന്‍ കോക്ക് എന്നിവര്‍ പറഞ്ഞു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഗ്രീന്‍ഫീല്‍ഡ് കബ്‌സ് അധികൃതര്‍ക്കൊപ്പമാണ് ഇരുവരും കൃഷ്ണയേയും കിഷോറിനേയും കാണാന്‍ ഇവരുടെ വീട്ടിലെത്തിയത്.

You might also like

  • Straight Forward

Most Viewed