എറണാകുളത്ത് ട്രന്‍സ്‌ഫോമര്‍ പെട്ടിത്തെറിച്ചു

കൊച്ചി: എറണാകുളം പൊന്നുരുണ്ണി കുഞ്ഞന്‍ബാവ റോഡില്‍ ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിച്ചു. എന്നാല്‍ ആര്‍ക്കും അപകടമില്ല. മൂന്നുമീറ്റര്‍ മാത്രം വീതിയുള്ള കുഞ്ഞന്‍ബാവ റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്തിരുന്ന രണ്ടു ട്രാന്‍സ്ഫോമറുകളില്‍ ഒന്നാണ് രാവിലെ 11 മണിയോടെ പൊട്ടിത്തെറിച്ചത്.
പതിനൊന്നേകാലോടെ ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. ഷോര്‍ട്ട്സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് സമീപത്തെ ചിറ്റൂര്‍ ചെല്ലൂര്‍ കോര്‍പ്പറേഷന്റെ ആശുപത്രി പദ്ധതി പ്രദേശമായ ഒരേക്കര്‍ പുല്‍മൈതാനത്ത് തീ പടര്‍ന്നുപിടിച്ചു. അടുത്തുള്ള ഹൗസിങ് കോളനിയിലേക്ക് തീ പടരാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.