പൊലീസ് സ്റ്റേഷൻ പാറാവുകാരെ വെട്ടിച്ച് പ്രതി കടന്നു

ആലപ്പുഴ: കായംകുളം പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി രക്ഷപെട്ടു. കരുനാഗപ്പള്ളി സ്വദേശി മനുവാണ് പാറാവുകാരെ വെട്ടിച്ച് കടന്നത്. വിദ്യാർഥികൾക്കു ലഹരിമരുന്ന് വിറ്റതിന് ഇന്നലെ മനുവിനെയും ചേരാവള്ളി സ്വദേശി അഭിജിത്തിനെയും അറസ്റ്റ് ചെയ്തിരുന്നു കായംകുളം കേന്ദ്രീകരിച്ച് കഞ്ചാവുൾപ്പെടെയുള്ള ലഹരി ഉൽപപന്നങ്ങൾ വിൽക്കുന്ന പ്രധാന കണ്ണിയാണ് ഇയാൾ. പ്രാഥമിക ആവശ്യങ്ങൾക്കായി സെല്ലിൽ നിന്നും പുറത്തിറക്കിയപ്പോളാണ് ഇയാൾ ഓടി രക്ഷപെട്ടത്. അതേസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വിവരം മേലുദ്യാഗസ്ഥരെ അറിയിച്ചില്ലെന്ന് ആരോപണമുണ്ട്.