രാജ്യസഭയിലേക്ക് വീരനും ആന്റണിയും


തിരുവനന്തപുരം: രാജ്യസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എകെ ആന്റണിയും ജെഡി(യു) സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാറും പത്രിക സമര്‍പ്പിച്ചു.
നാളെ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയായിരിക്കെ നിയമസഭാ സെക്രട്ടറി മുമ്പാകെയാണ് ഇരുവരും പത്രിക നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കക്ഷിനേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, കെഎം മാണി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, അനൂപ് ജേക്കബ്, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ്, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, എംഎല്‍ എമാര്‍ തുടങ്ങിയവരോടൊപ്പം എത്തിയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥിയായ അഡ്വക്കേറ്റ് കെ സോമപ്രസാദും ഇന്ന് പത്രിക നല്‍കും.

You might also like

  • Straight Forward

Most Viewed