ശബരിമല ദൃശ്യങ്ങൾ പകർത്തിയ വ്ലോഗർക്കെതിരെ കേസ്; വീഡിയോ നീക്കം ചെയ്തു
ഷീബ വിജയൻ I കേരളം
പത്തനംതിട്ട: ശബരിമല നട അടച്ചിരുന്ന സമയത്തെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വ്ലോഗർക്കെതിരെ പമ്പ പോലീസ് കേസെടുത്തു. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് നടപടി.
'ശബരിമല കാഴ്ച' എന്ന പേരിൽ കഴിഞ്ഞ മാസം 24-നാണ് പത്ത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. നിരോധിത സമയത്തെ ദൃശ്യങ്ങൾ പുറത്തുവന്നത് ഗൗരവമായി കണ്ട സ്പെഷ്യൽ കമ്മീഷണർ, സംഭവത്തിൽ പോലീസിനോടും വനം വകുപ്പിനോടും റിപ്പോർട്ട് തേടിയിരുന്നു. കേസെടുത്തതിന് പിന്നാലെ വ്ലോഗർ തന്റെ ചാനലിൽ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. പതിവായി ശബരിമല ദൃശ്യങ്ങൾ പങ്കുവെക്കുന്ന വ്യക്തിയാണ് ഇയാൾ.
dsfsdf

