കെ.ബാബുവിനെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കുറ്റാരോപിതനായ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. വിജിലന്‍സ് ഡയറക്ടറാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജികളിലാണ് സത്യവാങ്മൂലം നല്‍കിയത്.
ബാര്‍ക്കോഴക്കേസില്‍ കുറ്റാരോപിതനായ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സി.പി.എം പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തില്‍ ബാബുവിന്റെ വാഹനത്തിനുനേരെ കല്ലേറും കരിങ്കൊടി കാട്ടി പ്രതിഷേധവും ഉണ്ടായിരുന്നു.