കേരളത്തില്‍ നിരക്ഷരരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്

തൃശൂര്‍: കേരളത്തില്‍ എഴുതാനും വായിക്കാനും അറിയാത്തവരുടെ എണ്ണം കൂടുന്നതായി 2014ലെ ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജുക്കേഷന്‍ റിപ്പോര്‍ട്ട് (ഏസര്‍). കഴിഞ്ഞ ബുധനാഴ്ച രാജ്യത്തെ സമ്പൂര്‍ണ വിദ്യാഭ്യാസം നേടുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രഖ്യാപിച്ചതിന് പിറകെയാണ് കേരളത്തിന്‍െറ വിദ്യാഭ്യാസമേഖലയെ ആശങ്കപ്പെടുത്തിക്കൊണ്ട് ജനുവരി 14ന് ഏസര്‍ റിപ്പോര്‍ട്ട് പുറത്തു വന്നത്. രാജ്യത്തിന്‍െറ പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ കുറിച്ച് ദേശീയതലത്തിലുള്ള ആധികാരികപഠനമാണ് ഏസര്‍. നേരത്തെ പ്രാഥമികവിദ്യാഭ്യാസത്തെക്കുറിച്ച് എസ്.സി ഇ.ആര്‍.ടി നടത്തിയ പഠനത്തെ സാധൂകരിക്കുന്നതാണ് ഏസര്‍ റിപ്പോര്‍ട്ട്. എഴുതാനും വായിക്കാനും ഗുണിക്കാനുമൊക്കെ അറിയാത്തവരുടെ എണ്ണം കൂടുകയാണെന്നായിരുന്നു എന്‍.സി.ഇ.ആര്‍.ടി സര്‍വേ റിപ്പോര്‍ട്ട്.
ഭാഷ, കണക്ക് പഠനത്തിലാണ് പ്രധാനമായും കേരളം പിന്തള്ളപ്പെട്ടിരിക്കുന്നതെന്ന് ഏസര്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അഞ്ചാം ക്ളാസിലെ കുട്ടികള്‍ക്ക് രണ്ടാം ക്ളാസിലെ പുസ്തകം വായിക്കാനറിയില്ളെന്നതാണ് സ്ഥിതിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2010ല്‍ വായിക്കാനറിയാത്തവരുടെ എണ്ണം ശരാശരി 76.1 ശതമാനം ആയിരുന്നത് 2014ആയപ്പോള്‍ 66.6 ശതമാനമായി കുറഞ്ഞു എന്ന് ഏസര്‍ സര്‍വേ പറയുന്നു. ഭാഷാപഠനത്തില്‍ എട്ടാംക്ളാസില്‍ പഠിക്കുന്ന കുട്ടികളില്‍ പോലും എ മുതല്‍ ഇസഡ് വരെ തെറ്റാതെ എഴുതാന്‍ കഴിയുന്നവര്‍ വിരളമാണ്.2010ല്‍ 80.1 ശതമാനം വിദ്യാര്‍ഥകള്‍ക്ക് കണക്ക് കുറക്കാന്‍ അറിയാമായിരുന്നത് 2014ല്‍ 56.4 ശതമാനമായി താണു. ഹരണത്തില്‍ 48.5 ശതമാനമായിരുന്നത് കുറഞ്ഞ് 39.3 ശതമാനം ആയി. എന്‍.സി.ഇ.ആര്‍.ടിയുടെ നാഷനല്‍ അച്ചീവ്മെന്‍റ് സര്‍വേ പ്രകാരം കണക്കില്‍ യു.പി.ക്കും ബിഹാറിനും പിറകിലാണ് കേരളത്തിന്‍െറ സ്ഥാനം.