മാണി ഇനി മന്ത്രിയാകണോ, വേണ്ടയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് വിഎം സുധീരന്‍

തൃശൂര്‍: വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് ലഭിച്ച് തിരിച്ചുവരവിന് ഒരുങ്ങുന്ന കെഎം മാണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണോ എന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്ന് വിഎം സുധീരന്‍. എല്ലാ വസ്തുതകളും പരിശോധിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും സുധീരന്‍ പറഞ്ഞു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ബാര്‍കോഴ അന്വേഷണം കാണിച്ച് കൊടുത്തതായും അദ്ദേഹം പറഞ്ഞു.ബാര്‍ക്കോഴ കേസില്‍ ബാര്‍ ഉടമകളുടെ എല്ലാ വാദങ്ങളും പൊളിഞ്ഞിരിക്കുകയാണ്. ജനങ്ങളെ കുടിപ്പിച്ച് കോടികള്‍ കൊയ്യുന്ന മദ്യലോബി ഇനിയും തിരിച്ച് വരാന്‍ നോക്കും. എന്നാല്‍ യുഡിഎഫ് അതിനെ ശക്തിമായി എതിര്‍ക്കുമെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും ധീരമായ തീരുമാനമായിരുന്നു ബാറുകള്‍ പൂട്ടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.