സരിതയുടെ കത്ത് സ്വകാര്യമല്ല; ഉടന്‍ ഹാജരാക്കണം; സോളാര്‍ കമ്മിഷന്‍

കൊച്ചി: ജയിലില്‍ വെച്ച് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ എഴുതിയ 27 പേജുള്ള കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍. കത്ത് കമ്മീഷന്റെ പരിഗണനാ വിഷയത്തില്‍ പെടില്ല എന്ന വാദം കമ്മീഷന്‍ തള്ളി. കത്തിന്റെ പലഭാഗങ്ങളും പുറത്തുവന്നതിനാല്‍ വ്യക്തിപരമായ കാര്യങ്ങളുണ്ടെന്ന വാദത്തോട് കമ്മീഷന്‍ യോജിച്ചില്ല.അടുത്ത തവണ സരിത കോടതിയില്‍ ഹാജരാവുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം, കമ്മിഷന്റെ പദവിയെ ചെറുതായി കാണുന്നവര്‍ ദു:ഖിക്കേണ്ടി വരുമെന്ന് കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. ഈ മാസം 18ലെ സിറ്റിംഗില്‍ കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുടേയും അഭിഭാഷകര്‍ ഹാജരാവണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.പത്തനംതിട്ട ജില്ലാ ജയിലില്‍ കഴിയവേ സരിത എസ്. നായര്‍ പല ഉന്നതരുടെയും പേരുകള്‍ പരാമര്‍ശിച്ച് കത്ത് എഴുതിയത് വിവാദമായിരുന്നു.