പോ​ക്സോ കേ​സി​ൽ പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി; യു​വാ​വ് ജീ​വ​നൊ​ടു​ക്കി


വയനാട്:

പോക്സോ കേസിൽ പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിനാണ് (24) മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു.  ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിൽ രതിന്‍റെ ഓട്ടോറിക്ഷ പുഴയ്ക്കരികിൽ കിടക്കുന്നത് കണ്ടത്. തുടർന്നാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്.

കഴിഞ്ഞ ദിവസം രതിൻ ഓട്ടോയിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിച്ചത് ചിലർ ചോദ്യം ചെയ്തിരുന്നു.  പിന്നീട് പോലീസ് സ്ഥലത്തെത്തുകയും കോസ് എടുക്കുകയുമായിരുന്നു. പോക്‌സോ കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. തുടർന്ന് മരണകാരണം വ്യക്തമാക്കിയുള്ള വീഡിയോയും ഇട്ടിരുന്നു. അതിനുശേഷമാണ് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയത്.

പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് കമ്പളക്കാട് പോലീസ് വിശദീകരിക്കുന്നനത്. 

article-image

aa

You might also like

  • Straight Forward

Most Viewed